തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളുടെ സമന്വയ തുടർവിദ്യാഭ്യാസത്തിനായി 10.71 ലക്ഷം രൂപ കൂടി സ്കോളർഷിപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാന സാക്ഷരത മിഷൻ അതോറിട്ടി മുഖേന തുടർ വിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള 100 ട്രാൻസ്‌ജെൻഡറുകൾക്ക് ഇതിന്റെ ഗുണം കിട്ടും. നേരത്തെ 35 ലക്ഷം അനുവദിച്ചിരുന്നു.