ponkala

വിതുര: പ്രസിദ്ധമായ പൊൻമുടി സീതാക്ഷേത്രത്തിൽ മകരപൊങ്കലും കൊടുതി ഉത്സവവും നടന്നു. ഇന്നലെ രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന പൊങ്കാലയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അനവധി ആദിവാസികൾ പങ്കെടുത്തു. പൊങ്കാലക്ക് ശേഷം വിവിധ പൂജകളും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊൻമുടി പൊലീസിന്റെയും വനപാലകരുടെയും മേൽനോട്ടത്തിലാണ് ഉത്സവം നടന്നത്. പൊൻമുടി സീതാതീർത്ഥ കാണിക്കാർ ട്രസ്റ്റ് രക്ഷാധികാരി മോഹനൻ ത്രിവേണി നേതൃത്വം നൽകി.