തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്ക് ആദായ നികുതി ഇളവ് നിക്ഷേധിക്കാനാവില്ലന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് സഹകരണ ക്ഷേമ സംരക്ഷണസമിതി ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ അഭിപ്രായപ്പെട്ടു. നികുതി ഇളവ് നിഷേധിച്ചതിനെതിരെ സഹകരണ ബാങ്കുകളെ സംഘടിപ്പിച്ച് നിയമ പോരാട്ടം നടത്തിയത് സഹകരണ ക്ഷേമ സംരക്ഷണ സമിതിയാണ്. സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളുടെയും ഒരുമയുടെ വിജയമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.