pongal-program

നാഗർകോവിൽ: കന്യാകുമാരിയിലെ പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകളിൽ പൊങ്കൽ ആഘോഷിച്ചു. കഴിഞ്ഞ ദിവസം നാഗർകോവിൽ എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ നേതൃത്വം നൽകി. ഇന്നലെ പുതുക്കട സ്റ്റേഷനിൽ നടന്ന തൈ പൊങ്കൽ ആഘോഷത്തിൽ കുളച്ചൽ എ.എസ്.പി വിശ്വേഷ് ശാസ്ത്രി, പദ്മനാഭപുരം സബ് കളക്ടർ ശരണ്യാ അരി എന്നിവർ പങ്കെടുത്തു.