കല്ലമ്പലം : ഭർതൃമതിയായ യുവതി വീടിന് സമീപത്തെ ചായ്പിൽ തൂങ്ങിമരിച്ചു. കരവാരം നെടുമ്പറമ്പ് വടക്കോട്ടുകാവ് ലേഖാഭവനിൽ ലേഖ (30) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങൾ മൂലമുള്ള മനോവിഷമമാകാം കാരണമെന്നാണ് നിഗമനം. ഭർത്താവ് മനു. നവീൻ ഏകമകനാണ്: