binu

വെഞ്ഞാറമൂട് :റോഡ് മുറിച്ച് കടക്കവെ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു.കാരേറ്റ് ആറാം താനം പൂപ്പുറം തടത്തരികത്ത് വീട്ടിൽ ബിനു.എസ്.എൻ (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച വെഞ്ഞാറമൂട് സിന്ധു തീയറ്ററിനു സമീപം ബൈക്ക് പാർക്ക്‌ ചെയ്ത് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ റോഡ് മുറിച്ചു കടക്കവേ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചു. അച്ഛൻ :ശശിധരൻ. അമ്മ ലീല. സഹോദരങ്ങൾ :ദീപ, ദിപി