citudharna

ആറ്റിങ്ങൽ:ഇലക്ട്രിക് വയറിംഗ് മേഖലയിൽ പണിയെടുക്കുന്ന 3 ലക്ഷത്തോളം വരുന്ന ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന ഊർജ്ജ മന്ത്രാലയത്തിന്റെ അധീനതയിലുള്ള ഇലക്ട്രിക്കൽ അതോറിറ്റിയുടെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ആറ്റിങ്ങൽ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് നിയാസ് അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി മോഹനൻ പിള്ള സ്വാഗതം പറഞ്ഞു.