തിരുവനന്തപുരം: കവയി സുഗതകുമാരിയുടെ പേരിൽ വനംപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രോത്സാഹനത്തിനായി പുരസ്‌കാരം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി കെ. രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സുഗതകുമാരിയുടെ സ്മരണ എക്കാലവും നിലനിർത്തുന്നതിനായി സർക്കാർ നടപടി സ്വീകരിക്കും. പുതിയ തലമുറയെ കൂടി പ്രകൃതി സംരക്ഷണത്തിൽ അവബോധമുള്ളവരാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടി പുരസ്‌കാരത്തിന്റെ പരിധിയിൽ കൊണ്ടു വരുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.