തിരുവനന്തപുരം: പെൻഷൻ ആനുകൂല്യം ഉടൻ നൽകേണ്ടിവരുന്നത് ബാദ്ധ്യതയാണെങ്കിലും പെൻഷൻ പ്രായം ഉയർത്താൻ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല വിദഗ്ദ്ധ സമിതികളും പ്രായം ഉയർത്തണമെന്ന ശുപാർശ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം കരട് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ന്യായ് പദ്ധതി വിശ്വാസയോഗ്യമല്ല. 6000 രൂപ പ്രതിമാസം എത്ര കുടുംബങ്ങൾക്കു നൽകുമെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. 100 രൂപ പെൻഷൻ കൊടുത്തിരുന്ന കാലത്ത് 24 മാസം കുടിശികയായിട്ടാണ് യു.ഡി.എഫ് ഭരണം അവസാനിപ്പിച്ചത്. 600 രൂപ പെൻഷനായിരുന്നപ്പോൾ ഒരു വർഷത്തിലേറെ കുടിശിക വരുത്തി. ഇതാണവരുടെ ചരിത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.