it

തിരുവനന്തപുരം: എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് വകുപ്പ് ഡയറക്ടർ ചന്ദ്രശേഖറിനെ സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായി നിയമിച്ചു. ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ, ഇ- നിയമസഭ, ഹൈക്കോടതിയുടെ കീഴിലെ ഇ- കോർട്സ് സെക്രട്ടേറിയറ്റ് എന്നിവയുടെ നോഡൽ ഓഫീസർമാർ എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും.

നിലവിൽ സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായ ചിത്രയെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ സബ് കളക്ടർ എസ്. ഇലക്കിയയ്ക്ക് ആലപ്പുഴ മെഗാ ടൂറിസം പ്രോജക്ട് സ്പെഷ്യൽ ഓഫീസറുടെയും ഗ്രാമ വികസന വകുപ്പ് കമ്മിഷണർ വി.ആർ. വിനോദിന് കയർ വികസന വകുപ്പിന്റെയും അധികചുമതല നൽകി.