തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം 17 ന് ഡോ.എം ലീലാവതിക്ക് സമ്മാനിക്കും. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ രാവിലെ 11.30ന് നടക്കുന്ന പുരസ്‌കാര സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ട പുരസ്‌ക്കാരം ഒ.എൻ.വി കൾച്ചറൽ അക്കാഡമി അദ്ധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ ലീലാവതിക്ക് സമ്മാനിക്കും. അവാർഡ് നിർണയ സമിതി അംഗങ്ങളായ സി. രാധാകൃഷ്ണൻ പ്രഭാ വർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.