തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച ശ്രീചിത്ര ഏട്രിയൽ സെപ്റ്റൽ ഡിഫക്ട് ഒക്ലൂഡർ, ഇൻട്രാക്രേനിയൽ ഫ്‌ളോ ഡൈവർട്ടർ സ്‌റ്റെന്റ് എന്നീ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സാങ്കേതികവിദ്യ ബയോറാഡ് മെഡിസിസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി.
ധാരാണാപത്രത്തിൽ ശ്രീചിത്ര ഡയറക്ടർ ഡോ. കെ.ജയകുമാറും ബയോറാഡ് മെഡിസിസ് മാനേജിംഗ് ഡയറക്ടർ ജിതേന്ദ്ര ഹെഗ്‌ഡെയും ഒപ്പുവച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ നാഷണൽ എയ്‌റോസ്‌പെയ്സ് ലബോറട്ടറീസ് ഡയറക്ടർ ഡോ.ജിതേന്ദ്ര ജെ. ജാധവ് പങ്കെടുത്തു. അസ്ഥിരോഗങ്ങളുടെയും, മൂത്രാശയ- ഉദര രോഗങ്ങളുടെയും ചികിത്സയ്‌ക്കുള്ള വൈദ്യശാസ്ത്ര, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് ബയോറാഡ്. ബംഗളൂരുവിലെ നാഷണൽ എയ്‌റോസ്‌പെയ്സ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഉപകരണങ്ങൾ ശ്രീചിത്ര വികസിപ്പിച്ചത്.