shiva

തിരുവനന്തപുരം: ശിവശങ്കറിന് ഐ.എ.എസ് ലഭിച്ചത് ഏത് സർക്കാരിന്റെ കാലത്താണെന്നതിനെച്ചൊല്ലി സഭയിൽ തർക്കം. ശിവശങ്കറിന് അനധികൃത സ്ഥാനക്കയറ്റം നൽകിയെന്ന് പി.ടി. തോമസാണ് ആദ്യം ആരോപണമുന്നയിച്ചത്. ഐ.എ.എസ് ലഭിച്ചത്1995ൽ ആന്റണി സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 1990ൽ നായനാർ സർക്കാരിന്റെ കാലത്താണ് ഐ.എ.എസ് ലഭിച്ചതെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു. ഇതിനെ എതിർത്ത് മന്ത്രി ഇ.പി. ജയരാജൻ എഴുന്നേറ്റപ്പോൾ തനിക്കെന്താണ് വേണ്ടതെന്നായി ചെന്നിത്തല. ഒടുവിൽ ഐ.എ.എസ് കിട്ടിയ വർഷം പരിശോധിക്കാമെന്ന സമവായത്തിൽ പിരിഞ്ഞു. പൊതുഭരണ വകുപ്പിന്റെ രേഖകൾ പ്രകാരം 1995 ബാച്ചാണ് ശിവശങ്കറിന് അലോട്ട് ചെയ്തിട്ടുള്ളത്. 2000മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി. 2023ജനുവരി വരെ കാലാവധിയുണ്ട്.