thomas-isaac

തിരുവനന്തപുരം പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്ര് ഇന്ന് രാവിലെ 9ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. 2006ലെ വി.എസ്

അച്യുതാനന്ദൻ മന്ത്രിസഭയിലും ധനമന്ത്രിയായിരുന്ന ഐസക് അത്തവണയും ആറ് ബ‌ഡ്ജറ്രുകൾ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബഡ്ജറ്രായതിനാൽ കൂടുതൽ നികുതി നിർദ്ദേശങ്ങളില്ലാത്തതും ക്ഷേമ പദ്ധതികൾ അടങ്ങുന്നതുമായിരിക്കും എന്നാണ് കരുതുന്നത്.

സ്കൂൾ കുട്ടികൾക്ക് സൗജന്യ ഇന്റർനെറ്ര് ,​ മോട്ടോർ വാഹന നികുതി ഏകീകരണം,​ സ്ത്രീകൾക്കായുള്ള പദ്ധതികൾ,​ തൊഴിലില്ലായ്മ പരിഹരിക്കാൻ പാക്കേജ്,​ ക്ഷേമ പെൻഷൻ ഉയർത്തൽ ,​കാർഷിക ഉല്പന്നങ്ങൾക്ക് താങ്ങുവില തുടങ്ങിയ നിർ‌ദ്ദേശങ്ങൾ ബഡ്ജറ്രിലുണ്ടാവാൻ സാദ്ധ്യതയുണ്ട്.

പതിവുപോലെ കമ്മി ബഡ്ജറ്രാവും എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് തൈക്കാട് ഗസ്റ്ര് ഹൗസിൽ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആ‌ർ.കെ.സിംഗ് ,​ പ്രൈവറ്ര് സെക്രട്ടറി മൻമോഹൻ തുടങ്ങിയവരുമായി മന്ത്രി ചർച്ച നടത്തി.