ശ്രീകാര്യം: കല്ലമ്പള്ളി പഴയ കുടുംബ കോടതിക്ക് സമീപം നിയന്ത്രണംവിട്ട കാർ സമീപത്തെ കരിക്ക് വിൽക്കുന്ന കടയിലേക്ക് ഇടിച്ചുകയറി കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കരിക്ക് കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചാണ് കാർ കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ കാർ ഡ്രൈവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.