upaharam-nalkunnu

കല്ലമ്പലം: നാവായിക്കുളം മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ സെമിനാറും വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. പഞ്ചായത്തംഗം എ. ഷജീന ഉദ്ഘാടനം ചെയ്‌തു. വർക്കല എക്സൈസ് ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. കേരള സർവകലാശാലയിൽ നിന്ന് സംസ്‌കൃതം എം.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അൽ - സുമയ്യാറാണിക്ക് ഗ്രന്ഥശാലയുടെ ഉപഹാരം നൽകി. കലാപരിപാടികളിൽ സമ്മാനം നേടിയവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്. സുനിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.