
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവക്കമ്മിറ്രി ഒാഫീസ് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഉഷ ഉദ്ഘാടനം ചെയ്തു. 2021 മാർച്ച് 11 ന് കൊടിയേറി 20 ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.സബ് ഗ്രൂപ്പ് ഒാഫീസർ ഒ.ആശാബിന്ദു,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ.രാധീഷ്,സെക്രട്ടറി എം.സുകുമാരൻ നായർ,കമ്മിറ്റി അംഗങ്ങളായ കെ.ജയകുമാർ,വി.രാജേഷ് കുമാർ, അഭിലാഷ്,ആദർശ്, ശോഭാറാണി, ഡി.ഉണ്ണി,പപ്പുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.