നെയ്യാറ്റിൻകര: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹാൻഡിക്രഫ്റ്റ് ഡെവലപ്മെന്റ് കമ്മിഷണർ, പ്ലാമൂട്ടുക്കട എംബ്രോയിഡറി സൊസൈറ്റി മുഖാന്തരം നിർമ്മിച്ച എംബ്രോയിഡറി ഉത്പന്നങ്ങളുടെ പ്രദർശന മേള നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ
സുരേഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ടെസ്റ്റ് മാർക്കറ്റ് സർവേയുടെ ഉദ്ഘാടനം പാറശ്ലാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്. കെ. ബെൻഡാർവിൻ നിർവഹിച്ചു. ഹാൻഡിക്രഫ്റ്റ് അസിസ്റ്റുന്റ് ഡയറക്ടർ ധനൂർ.സി.വി, ബ്ലോക്ക് മെമ്പർ കുമാർ, ഹാൻഡിക്രഫ്റ്റ് പ്രൊമോഷൻ ഓഫീസർ ലെനിൻരാജ്.കെ.ആർ, സംഘം പ്രസിഡന്റ് ആർ.രമണി, ഡി. ശിശുപാലൻ, ഡിസൈനർ വന്ദന.ജെ, ഡയറക്ടർ ബോർഡ് അംഗം കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.