isaac-

തിരുവനന്തപുരം: എല്ലാവർക്കും കൈനിറയെ! ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചും പുതിയ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചും കാർഷിക- വ്യാവസായിക മേഖലകളിൽ ഉദാരപദ്ധതികൾ പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത് സമസ്ത മേഖലകളിലും ക്ഷേമം ഉറപ്പാക്കുന്ന 'അക്ഷയപാത്ര' ബഡ്‌ജറ്റ്. ലൈഫ് മിഷനിൽ ഒന്നര ഒന്നര ലക്ഷം വീടുകൾ കൂടി വാഗ്ദാനം ചെയ്തും സൗജന്യ ഭക്ഷ്യ കിറ്റ് തുടരാൻ തീരുമാനിച്ചും സാധുജനകാരുണ്യം പ്രകടിപ്പിക്കുന്ന ഐസക്, ഏപ്രിലിൽ ശമ്പള- പെൻഷൻ പരിഷ്കരണം പ്രഖ്യാപിച്ച് സർക്കാർ ജീവനക്കാരുടെയും കൈയടി നേടുന്നു.

ഈ മാസം ആദ്യം 1500 രൂപയായി ഉയർത്തിയ ക്ഷേമപെൻഷൻ 100 രൂപ കൂടി വർദ്ധിപ്പിച്ച് 1600 ആക്കി. നെല്ലും തേങ്ങയും റബ‍റും ഉൾപ്പെടെ കൃഷിക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ബഡ്ജറ്റ്, വ്യവസായ ഇടനാഴിക്കായി നീക്കിവയ്ക്കുന്നത് 50,000 കോടി രൂപ. ഇടതുസർക്കാരിന്റെ അഭിമാന സംരംഭമായ കിഫ്ബി വഴി 60,000 കോടിയുടെ വമ്പൻ പദ്ധതികൾക്ക് നിർദ്ദേശമുണ്ട്. മൂന്നു ലക്ഷം പേർക്കു കൂടി തൊഴിലുറപ്പ്, എല്ലാ വീട്ടിലും ലാപ്ടോപ്പ്, സൗജന്യ ഇന്റർനെറ്റ്... പിണറായി സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും, മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബഡ്ജറ്റ്, നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ 'പ്രകടനപത്രിക' എന്നു വിശേഷിപ്പിക്കാവുന്ന ജനപ്രിയ പ്രഖ്യാപനങ്ങളാൽ സമ്പന്നം.

സമയത്തിൽ റെക്കാഡിട്ട് ​ 3 മണിക്കൂറും 18 മിനിറ്റുമെടുത്താണ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചത്.

അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയിൽ എട്ടു ലക്ഷം തൊഴിലവസരങ്ങളും നടപ്പുവർഷം ഉണ്ടാകും. ഇതിൽ മൂന്ന് ലക്ഷം അഭ്യസ്തവിദ്യർക്ക്. മറ്റുള്ളവർക്ക് അഞ്ച് ലക്ഷം. ആരോഗ്യമേഖലയിൽ നാലായിരം പുതിയ തസ്തികകൾ അനുവദിക്കും. ആരോഗ്യ സർവകലാശാലയിൽ സ്ഥാപിക്കുന്ന പകർച്ചവ്യാധി പഠനകേന്ദ്രമായ സ്‌കൂൾ ഒഫ് എപ്പിഡെമിയോളജിക്കൽ സ്റ്റഡീസിന് ഡോ. പി. പല്പുവിന്റെ പേര് നൽകും. വയോജനങ്ങൾക്ക് ഒരു ശതമാനം ഇളവോടെ മരുന്ന് വീട്ടിലെത്തിക്കാൻ കാരുണ്യ അറ്റ് ഹോം പദ്ധതി.

ആശാ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. റബറിന്റെ തറവില 150 രൂപയായിരുന്നത് ഏപ്രിൽ ഒന്ന് മുതൽ 170 രൂപയാക്കും. നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റേത് 32 രൂപയായും ഉയർത്തും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി അധികം. അധിക വിഭവസമാഹരണത്തിലൂടെ 200 കോടി രൂപ ലക്ഷ്യമിടുന്ന ബഡ്ജറ്റിൽ 191 കോടിയുടെ നികുതിയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് മുതൽ പ്രളയ സെസ് ഒഴിവാക്കും.

3 ലക്ഷം പേർക്ക് തൊഴിലുറപ്പ്

തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി തൊഴിൽ. ക്ഷേമനിധി ഫെബ്രുവരിയിൽ. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 100കോടി. ഇതിൽ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഇന്റേൺഷിപ്പിന് 100കോടി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 100 കോടിയുടെ അതിവർഷാനുകൂല്യം. സൂക്ഷ്മ, തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ, സഹകരണസംഘങ്ങൾ വഴി കാർഷികേതര മേഖലയിൽ മൂന്ന് ലക്ഷം തൊഴിൽ.

ഭക്ഷ്യക്കിറ്റ് തുടരും

നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് 15 രൂപയ്ക്ക് 10 കിലോ അരി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി.

പ്രസവാനുകൂല്യം ഇരട്ടിയാക്കി

പ്രസവാനുകൂല്യം 5000ൽ നിന്ന് 10,000രൂപയായി.

വിവാഹ ധനസഹായം 5000ൽ നിന്ന് 25,​000രൂപയായി.

പ്രത്യേക ചികിത്സാസഹായം 20,000 രൂപയിൽ നിന്ന് 50,000 രൂപയായി.

ചികിത്സാ ധനസഹായം 3000 രൂപയിൽ നിന്ന് 5000 രൂപയായി.

ഹയർസെക്കൻഡറി മുതൽ ബിരുദ- ബിരുദാനന്തര തലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷ സ്കോളർഷിപ്പ് 1500 രൂപ മുതൽ 7000 രൂപ വരെ.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി.

ഇന്നൊവേഷൻ ചലഞ്ച്

ഉത്പാദനമേഖലയിലെ നൂതനാശയങ്ങൾക്ക് പ്രത്യേക പ്ലാറ്റ്ഫോം. തിരഞ്ഞെടുക്കപ്പെടുന്ന ഇന്നൊവേഷനുകളെ ഉത്പന്നങ്ങളാക്കാൻ സാമ്പത്തിക,​ സാങ്കേതിക സഹായം.

20 മേഖലകളിൽ ഇന്നൊവേഷൻ ചലഞ്ച്. പ്രാഥമിക ഘട്ടത്തിൽ 25000 രൂപ വീതം 8000 സമ്മാനങ്ങൾ. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന 2000 ഇന്നവേഷനുകൾക്ക് 50,000രൂപ വീതം.

2500 പുതിയ സ്റ്റാർട്ടപ്പുകൾ

2500 പുതിയ സ്റ്റാർട്ടപ്പുകളിലൂടെ 20,000 പേർക്ക് തൊഴിൽ. ഇന്നൊവേഷൻ ഉത്പന്നങ്ങളെ വാണിജ്യ സംരംഭങ്ങളാക്കാൻ സ്റ്റാർട്ടപ്പുകൾ. വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വായ്പ, സർക്കാർ ടെൻഡറുകളിൽ മുൻഗണന.


അടുക്കളകൾ സ്മാർട്ട് ആകട്ടെ

കുടുംബഭാരം മൂലം തൊഴിലുപേക്ഷിച്ച സ്ത്രീകൾക്ക് തൊഴിൽ. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ വീട്ടുഭാരം പുരുഷന്മാർ പങ്കുവയ്ക്കണം. അടുക്കളകളുടെ യന്ത്രവത്കരണത്തിന് സ്‌മാർട്ട് കിച്ചൺ പദ്ധതി.

കോളേജുകളിൽ 1000 അദ്ധ്യാപകർ

സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് 500പേർക്ക് ഒരു ലക്ഷം രൂപവരെ. 1000 കോളേജ് അദ്ധ്യാപകരെ നിയമിക്കും. സർക്കാർ കോളേജുകളുടെ വികസനത്തിന് 56 കോടി.

തൊഴിലവസരം തേടുന്നവർക്ക്

തൊഴിൽ വൈദഗ്ദ്ധ്യം നേടിയ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനും റിക്രൂട്ട്മെന്റിനും ഡിജിറ്റൽ പ്ലാറ്റ്ഫോം. ഫെബ്രുവരി മുതൽ രജിസ്ട്രേഷൻ.

ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെ-ഡിസ്‌കിനെ പ്രാപ്തമാക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനാകുന്ന കെ-ഡിസ്‌കിന് 200കോടി. രജിസ്റ്റർ ചെയ്യുന്നവർക്ക് കമ്പ്യൂട്ടറിനും മറ്റും വായ്പ. കമ്പനികൾ നിയമിക്കുന്നവരുടെ പി.എഫ് വിഹിതം സർക്കാർ അടയ്ക്കും.

​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​ള്ള​ ​പ്ര​വാ​സി​ ​ക്ഷേ​മ​നി​ധി​ ​പെ​ൻ​ഷ​ൻ​ 3500​ ​രൂ​പ​യാ​ക്കി.
​ ​നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​വ​രു​ടെ​ ​പെ​ൻ​ഷ​ൻ​ 3000​ ​രൂ​പ.
​ ​അ​ഞ്ച് ​ല​ക്ഷം​ ​ദ​രി​ദ്ര​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​ന് ​മൈ​ക്രോ​ ​പ്ലാ​ൻ.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന് 15​ല​ക്ഷം​ ​വ​ച്ച് 6000​-​ 7000​ ​കോ​ടി​ ​ചെ​ല​വി​ടും.
​ ​ലൈ​ഫ് ​മി​ഷ​നി​ൽ​ 52,​​000​ ​പ​ട്ടി​ക​വി​ഭാ​ഗ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വീ​ട്.
​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം​ ​വ​ഴി​ 2500​ ​പേ​ർ​ക്ക് ​തൊ​ഴിൽ
​ ​പ​തി​നാ​യി​രം​ ​കോ​ടി​യു​ടെ​ ​പൊ​തു​മ​രാ​മ​ത്ത് ​പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കും.
​ ​കാ​രു​ണ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​കാ​രു​ണ്യ​ ​ബെ​ന​വ​ല​ന്റ് ​ഫ​ണ്ട്.
​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​കു​ത്തി​വ​യ്പ് ​സൗ​ജ​ന്യം
​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 1800​ ​കോ​ടി.
​ ​കു​ടും​ബ​ശ്രീ​ക്ക് 1749​ ​കോ​ടി
​ ​ത​ദ്ദേ​ശ​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​ ​ഓ​ണ​റേ​റി​യം​ 1000​ ​രൂ​പ​ ​കൂ​ട്ടി