മലയിൻകീഴ്:കാട്ടാക്കട മണ്ഡലത്തിൽ ജലസമൃദ്ധി (മഴക്കുഴി) പദ്ധതിയിലൂടെ ജനങ്ങളിൽ അവബോധം സൃഷ്ടിച്ച ഐ.ബി. സതീഷ്.എം.എൽ.എയ്ക്ക് എ.എസ്.ഹമീദ് സ്മാരക ട്രസ്റ്റ് പുരസ്കാരം നൽകി ആദരിച്ചു. വിളപ്പിൽശാല പടവൻകോട് പ്രസ് സെന്ററിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.ആർ.ആർ.നായരാണ് പുരസ്കാരം നൽകിയത്. പ്രസിഡന്റ് കലാപ്രേമി ബഷീർ ബാബു, ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,പടവൻകോട് വാർഡ് അംഗം പി. സുരേഷ്,പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ.റഹീം,തോപ്പിൽ സുരേന്ദ്രൻ,പനച്ചമൂട് ഷാജഹാൻ,ട്രസ്റ്റ് അംഗം എസ് ബാദുഷ,അശ്വധ്വനി കമാൽ എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും സാമ്പത്തിക സഹായവും ഐ.ബി.സതീഷ്.എം.എൽ.എ വിതരണം ചെയ്തു.