kayar-vyavasayam

തിരുവനന്തപുരം: കയർ തൊഴിലാളികളുടെ വേതനം 500 രൂപയായി ഉയർത്തുമെന്ന് ബഡ്ജറ്റ് പറയുന്നു. കയർ ഉത്പാദനം 50000 ടണ്ണാക്കി 10000 പേർക്ക് അധികമായി ജോലി നൽകും. ചകിരി മില്ലുകളുടെ എണ്ണം മുന്നൂറും ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം നാലായിരുവും ഓട്ടോമാറ്റിക് ലൂമുകൾ ഇരുന്നൂറുമായി ഉയർത്തും. കയർമേഖലയ്ക്ക് 112 കോടി. ക്ളസ്റ്റർ രൂപീകരണത്തിന് 50 കോടിയും എൻ.സി.ഡി.സിയിൽ നിന്ന് 100 കോടിയും നൽകും. കയർ ബൈന്റർലെസ് ബോർഡ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറി കണിച്ചുകുളങ്ങരയിൽ സ്ഥാപിക്കും.

മറ്റ് പ്രഖ്യാപനങ്ങൾ

 തദ്ദേശ സ്ഥാപനങ്ങളിൽ കയർ ക്രാഫ്ട് സ്റ്റോറുകൾ

 കശുഅണ്ടി കോർപറേഷനിലും കാപ്പക്സിലുമായി 2000 പേർക്ക് തൊഴിൽ

 തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കാഷ്യൂ ബോർഡിന് 40 കോടി

 കശുഅണ്ടി കൃഷി വ്യാപിപ്പിക്കാൻ 5.5 കോടി

 കശുഅണ്ടി തൊഴിലാളി ഗ്രാറ്റുവിറ്റി കുടിശികയ്ക്ക് 63 കോടി

 സ്കൂൾ യൂണിഫോമിന് കൈത്തറി മേഖലയ്ക്ക്105 കോടി

 ഖാദി ഗ്രാമീണ വ്യവസായത്തിന് 16 കോടി

 ഹാന്റി ക്രാഫ്ട് മേഖലയ്ക്ക് 4 കോടി

 ബാംബു കോർപറേഷന് 5 കോടി

 20000 കുളങ്ങളിൽ ഒരു കോടി മത്സ്യകുഞ്ഞ് നിക്ഷേപിക്കും

 മത്സ്യസംസ്കരണവിപണന മേഖലയിൽ 5000 പേർക്ക് തൊഴിൽ

 കൈത്തൊഴിലുകാർക്കായി മൾട്ടി ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ