medical-

 ആശാപ്രവർത്തകർക്ക് അലവൻസിൽ 1000 രൂപ വർദ്ധന

 കാരുണ്യ ബെനവലന്റ് ഫണ്ട് തുടരും

തിരുവനന്തപുരം: കൊവിഡ് കാലത്ത് അസാധാരണമായ സേവനത്തിലൂടെ നാടിന് രക്ഷാകവചം തീർത്ത ആരോഗ്യ പ്രവർത്തകർകരെ ആദരിക്കാനും അനുമോദിക്കാനും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് മറന്നില്ല. കൊവിഡ് കാലത്ത് തുച്ഛമായ അലവൻസിൽ വലിയ സേവനം നടത്തിയ ആശാപ്രവർത്തകർക്ക് അലവൻസിൽ 1000 രൂപ വർദ്ധിപ്പിക്കും. 1530 കോടിയാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവച്ചത്. ദേശീയ ആരോഗ്യമിഷനിൽ നിന്നുള്ള 811കോടിയുൾപ്പെടെ ആകെ 2341കോടി രൂപയുടെ പദ്ധതികളാണ് ഈമേഖലയ്ക്കുള്ളത്. കാരുണ്യ ബെനവലന്റ് ഫണ്ട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മെഡിക്കൽ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ കൂടുതൽ സ്‌പെഷ്യാലിറ്റികളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 4000 തസ്തികകളിൽ മുൻഗണന മെഡിക്കൽ കോളേജുകൾക്കായിരിക്കും. പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും.

വിവിധ മേഖലകൾക്ക്

 മെഡിക്കൽ കോളേജുകൾ- 420കോടി

 ഡെന്റൽ കോളേജുകൾ - 20കോടി

 റീജിയണൽ കാൻസർ സെന്ററിന് 71കോടി (പ്രാരംഭഘട്ടത്തിൽ കാൻസർ കണ്ടെത്താൻ 30 കോടി)

 മലബാർ കാൻസർ സെന്ററിന് 25കോടി
 ഇ ഹെൽത്തിനും ഇ ഗവേണൻസിനുമായി 25കോടി

 ആയുർവേദ മേഖലയ്ക്ക് 78കോടി, ആശുപത്രികളുടെ നവീകരണത്തിന് 30കോടി

 ആയുർവേദ കോളേജുകൾക്ക് 43കോടി

 കോട്ടയ്ക്കൽ ആയുർവേദ സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിക്ക് 5കോടി

 ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി (ഹോമിയോ കോളേജുകൾക്ക് 8കോടി)

 സ്റ്റേറ്റ് ഹോമിയോപ്പതി കോ-ഓപ്പറേറ്റീവിന്റെ പുതിയ ഫാക്ടറിക്ക് 10 കോടി