1

നെയ്യാറ്റിൻകര: കേന്ദ്ര യുവജന കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യുവ 2021 ദേശീയ യുവജനോത്സവ പരിപാടികളുടെ ഭാഗമായി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്രേഡിയത്തിൽ നടന്ന സ്പോർട്സ് ക്ലൈംബിഗ് പരിശീലന പരിപാടി നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ്ഖാന്റെ മകൻ കബീർ ആരിഫ്ഖാൻ മുഖ്യാഥിതി ആയിരുന്നു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, അലിഫാത്തിമ, അമാസ് കേരള വൈസ് പ്രസിഡന്റുമാരായ വി. കേശവൻകുട്ടി, സുശീൽകുമാർ, അമാസ് ഡയറക്ടർ സി. രാജേന്ദ്രൻ, ബിന്ദു.എസ്, സജിത, ജയകുമാർ, ശ്രുജിത്ത്.വി.എസ്, അഭിനവ്.എം, ഗംഗാധർ എന്നിവർ പങ്കെടുത്തു.