file

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കുമെന്നും കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മുതൽ ശമ്പളവും പെൻഷനും പരിഷ്‌കരിച്ച് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക് ബഡ്‌ജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

മുൻ വർഷത്തെക്കാൾ 16 ശതമാനം അധികം തുകയാണ് പെൻഷനും ശമ്പളത്തിനുമായി ഇക്കുറി അനുവദിച്ചത്. മുൻ വർഷം 53,​901.81 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ ഇക്കുറി 62,​837.44 കോടിയാണ് അനുവദിച്ചത് - 8935.63കോടി അധികം .

കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെന്ന പോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകും. ജീവനക്കാർക്ക് കുടിശികയുള്ള രണ്ട് ഡി. എ ഗഡുക്കളിൽ ഒന്ന് ഇൗ വർഷം ഏപ്രിലിലും രണ്ടാമത്തെ ഗഡു ഒക്ടോബറിലും നൽകും. കുടിശിക പി.എഫിൽ ലയിപ്പിക്കും. മെഡിസെപ്പ്, ബഡ്ജറ്റ് വർഷത്തിൽ നടപ്പാക്കും.