s

തിരുവനന്തപുരം: പട്ടം സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകം തേടിയുള്ള യാത്രയിൽ പങ്കാളിയായി എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനും. എഴുത്തുകാരന്റെ ഗ്രന്ഥപ്പുരയിൽ നിന്ന് കൈയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ പ്രിൻസിപ്പൽ ഫാ ഡോ. ജോൺ സി.സി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ എബി ഏബ്രഹാം, കോഓർഡിനേറ്ററും പ്രസാധകനുമായ ബിന്നി സാഹിതി, മനോജ് ഏബ്രഹാം, സി. റീജ, പ്രിൻസ് രാജ്, പെരുമ്പടവം ശ്രീധരന്റെ മകൾ അല്ലി എന്നിവർ പങ്കെടുത്തു. സ്‌കൂളിന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് വിദ്യാലയ ലൈബ്രറി വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം പുസ്തകം എന്ന ലക്ഷ്യവുമായാണ് എഴുത്തുകാരുടെ വീട്ടിൽ സംഘമെത്തുന്നത്.