തിരുവനന്തപുരം: യുവജനങ്ങളെ വഞ്ചിക്കുന്നതാണ് ബഡ്ജറ്റെന്ന് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ് ഉദ്ഘാടനം ചെയ്തു. പൊള്ളയായുള്ള ബഡ്ജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്നും, പ്രതിവർഷം 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ സർക്കാർ ഇതുവരെ ഒരു ലക്ഷത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് തൊഴിൽ നൽകിയതെന്നും അജേഷ് ആരോപിച്ചു.ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്രകിരൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, അഭിജിത്, കിരൺ, ആശാനാഥ്, രാമേശ്വരം ഹരി, കവിത സുബാഷ് തുടങ്ങിയവർ നേതൃത്വം നൽകി.