തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്ക് ശക്തി പകരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബ്ലോക്ക് അടിസ്ഥാനത്തിൽ സർവീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കോൾഡ് സ്റ്റോറേജ് ചെയിൻ ശൃംഖല സ്ഥാപിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണകരമാകും. കേരള ബാങ്കിനെ കുറിച്ച് ബഡ്ജറ്റിൽ പ്രത്യേകം പരാമർശിച്ചത് സന്തോഷകരമാണ്. പിണറായി സർക്കാരിന്റെ ആദ്യബഡ്ജറ്റിൽ വാഗ്ദാനം ചെയ്ത കേരള ബാങ്ക് 61000 കോടി രൂപയുടെ നിക്ഷേപത്തോടെ യാഥാർത്ഥ്യമായത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നതാണ് ബഡ്ജറ്റെന്നും മന്ത്രി പറഞ്ഞു.