തിരുവനന്തപുരം: 250 രൂപ വിലയുള്ള ആറ് മരുന്നുകൾ 40 രൂപയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ പുറത്തിറക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനം. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്കടക്കം വേണ്ട മരുന്നുകളാണിത്. 15ഫോർമുല മരുന്നുകൾ പുതുതായി വിപണിയിലിറക്കും. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യും. തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ 230കോടിയുടെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കും. കാൻസർ രോഗികൾക്കുള്ള മരുന്നുകൾ നിർമ്മിക്കാൻ 150കോടി കിഫ്ബി സഹായത്തോടെ കെ.എസ്.ഡി.പി പാർക്ക് ഇക്കൊല്ലം സജ്ജമാവും. കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിൽ ബൾക്ക് ഡ്രഗ്ഗുകൾ നിർമ്മിക്കാൻ ഫാർമാ പാർക്ക് സ്ഥാപിക്കും.