bilal-

വർക്കല : ഇടവയിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇടവ തെരുവ് മുക്ക് മംഗലത്ത് വീട്ടിൽ ബിലാൽ (19 )ആണ് മരിച്ചത്. വെള്ളിയാഴ്ച കിട്ട് 3.30ഓടെ ഇടവയിലെ ഡോക്ടറുടെ വീട്ടിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഡോക്ടറുടെ വീട്ടിലുള്ള ബാത്ത്റൂമിന് മുകളിലെ സ്ലാബിലിരുന്ന് ജോലിചെയ്യുന്നതിനിടെ ബിലാൽ ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. അയിരൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. പിതാവ് ജാമി, മാതാവ് ഷജീന. മൃതദേഹം പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി.