anti-poverty

തിരുവനന്തപുരം:ദാരിദ്ര്യം തുടച്ചുനീക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകൾ ഉണ്ടാക്കാനും ബഡ്ജറ്റിൽ നിർദ്ദേശം.

സംസ്ഥാനത്ത് ദാരിദ്ര്യ രേഖലയ്‌ക്ക് താഴെയുള്ളവർ 11.3 ശതമാനമാണെന്നും അഖിലേന്ത്യാ ശരാശരി 22 ശതമാനമാണെന്നും മന്ത്രി തോമസ് ഐസക് ബഡ്‌ജറ്റിൽ പറഞ്ഞു.
പരമ ദരിദ്രരായ 4-5 ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരുടെ ദുരവസ്ഥ പരിഹരിക്കാനുള്ള കാര്യങ്ങളും ചെലവും മൈക്രോ പ്ലാനിംഗിൽ കണക്കാക്കി നടപ്പാക്കും

മൈക്രോ പ്ലാനുകൾ ഉണ്ടാക്കാൻ ബ്ലോക്ക്-പഞ്ചായത്ത് റിസോഴ്‌സ് ടീമുകൾ
ജോലി ചെയ്ത് വരുമാനം നേടാനാവാത്ത കുടുംബങ്ങൾക്ക് ഇൻകം ട്രാൻസ്‌ഫറായി മാസം തോറും സഹായം നൽകും.
 ചെലവിന്റെ പകുതി തദ്ദേശ സ്ഥാപനങ്ങളും ബാക്കി കുടുംബശ്രീ വഴി സർക്കാരും

ലൈഫ് മിഷനിൽ 40,​000 പട്ടിക ജാതികുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകാൻ 2080 കോടി
ആശ്രയ പദ്ധതിക്ക് 140 കോടി
 വിശപ്പ് രഹിത കേരളം പദ്ധതി പ്രവർത്തികമാക്കും
പട്ടിക ജാതി പട്ടികവർഗ ഉപപദ്ധതിക്ക് 468 കോടി അധികം.
പട്ടിക ജാതിക്കാ‌ർക്ക് പാർപ്പിട പദ്ധതി, പഠന മുറി എന്നിവയ്ക്കായി 635 കോടിയും പട്ടിക വർഗത്തിന് 247 കോടിയും
പട്ടികജാതി വിദ്യാഭ്യാസ പദ്ധതിക്ക് 387 കോടി
പട്ടിക വർഗത്തിന് 121 കോടി
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് കിഫ്‌ബി 93 കോടിയും പദ്ധതിയിൽ നിന്ന് 50 കോടിയും
പട്ടിക വിഭാഗത്തിലെ 2500 യുവജനങ്ങൾക്ക് ഇക്കൊല്ലം തൊഴിൽ.
പട്ടികജാതി സഹകരണ സംഘങ്ങൾ പുനഃസംഘടിപ്പിക്കും

മത്സ്യ മേഖലയിൽ 1500 കോടി
തീരദേശ വികസനത്തിന് 209 കോടി കിഫ്ബിയിൽ നിന്ന്.

 ഫിഷിംഗ് ഹാർബറുകൾക്ക് 209 കോടി
കടൽ ഭിത്തിക്ക് 109 കോടി
ആശുപത്രികൾക്കും സ്‌കൂളുകൾക്കും 165 കോടി

65 മാർക്കറ്റുകൾക്ക് 193 കോടി

ചേർത്തല- ചെല്ലാനം മേഖലയിൽ കടൽഭിത്തി - 100 കോടി
തീരദേശ റോഡുകൾക്ക് 100 കോടി

തീരദേശത്ത് ലൈഫ് മിഷനിൽ 300 കോടി ചെലവിൽ 7500 വീടുകൾ
50 മീറ്റർ പരിധിയിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 250 കോടി
100 ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങൾക്ക് 25% സബ്സിഡിയിൽ വായ്പ നൽകാൻ 25 കോടി

പിന്നാക്ക സമുദായ ക്ഷേമത്തിന് 101 കോടി

ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി

ഒ.ഇ.സി വിദ്യാഭ്യാസ സ്‌കീമുകൾക്ക് 53 കോടി
പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് 20 കോടി
മൺപാത്ര വികസന കോർപ്പറേഷന് 1 കോടി
ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി