തിരുവനന്തപുരം: ഇ-വാഹന നയത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി , ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യത്തെ അഞ്ചു വർഷം മോട്ടോർ വാഹനനികുതിയിൽ 50% ഇളവ് . കേരള ഓട്ടോ മൊബൈൽസിന്റെ പതിനായിരം ഇ-ഓട്ടോകൾക്ക് 25,000-30,000 രൂപ സബ്സിഡി നൽകും.
3000 കെ.എസ്.ആർ.ടി.സി ബസുകളിൽ സി.എൻ.ജി/ എൽ.എൻ.ജി എൻജിനകൾ ഘടിപ്പിക്കും. സർക്കാർ കാറുകൾ പരമാവധി ഇ-വാഹനങ്ങളാക്കും. അടുത്ത സാമ്പത്തിക വർഷം കെ.എസ്.ഇ.ബി 236 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് കെ.എഫ്.സി 7% പലിശയ്ക്ക് വാഹനത്തിന്റെ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾ എൽ.എൻ.ജി, സി.എൻ.ജിയിലേക്ക് മാറ്റുന്നതിന് 10% പലിശയ്ക്ക് വായ്പ നൽകും.
പുരപ്പുറങ്ങളിൽ ചെറുകിട സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ കിഫ്ബിയിൽ നിന്നും നൽകും. എൽ.ഇ.ഡി ബൾബ് വിതരണത്തിന് ജനകീയ കാമ്പയിൻ ആരംഭിക്കും.