തിരുവനന്തപുരം: കഴിഞ്ഞ വർഷം സിവിൽ സർവീസിലേക്ക് തിരഞ്ഞെടുത്ത 3 മലയാളികൾക്ക് കേരള കേഡർ ഐ.എ.എസ് ലഭിച്ചു.40ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്,45ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീൻ,55ാം റാങ്ക് നേടിയ അരുൺ.എസ്.നായർ എന്നിവർക്കാണ് കേരളത്തിൽ സേവനത്തിന് അവസരം.176ാംറാങ്ക് നേടിയ ജിതിൻ റഹ്മാന് മഹാരാഷ്ട്ര,228ാം റാങ്ക് നേടിയ എഗ്ന ക്ളീറ്റസിന് അരുണാചൽ,മിസോറാം,ഗോവ,കേന്ദ്രഭരണ പ്രദേശങ്ങൾ ,291ാം റാങ്ക് നേടിയ ആശിഷ് ദാസിന് മണിപ്പൂർ,301 ാം റാങ്ക് നേടിയ കെ.വി വിവേകിന് മദ്ധ്യപ്രദേശ്,405ാം റാങ്ക് നേടിയ ആദർശ് രാജേന്ദ്രന് ഗുജറാത്ത് കേഡറുകളാണ് ലഭിച്ചത്.