accident-death

മലയിൻകീഴ്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മഞ്ചാടി കലാസമിതി റോഡ് ദേവീ നിലയത്തിൽ സതീഷ് അയ്യരുടെ ഭാര്യ സുമ (47)മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി മഞ്ചാടി അഭയ ഗ്രാമത്തിനു സമീപത്താണ് അപകടമുണ്ടായത്. മഞ്ചാടി കേന്ദ്രമാക്കി ബ്യൂട്ടിപാർലർ നടത്തുന്ന സുമ പാർലർ പൂട്ടിയശേഷം വീട്ടിലേക്ക് നടന്ന് പോകവേ അതേ ദിശയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ സുമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. ഏക മകൾ : അനാമിക. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.