തിരുവനന്തപുരം: കോവളത്തിനു സമീപം വെള്ളാറിൽ നിർമ്മിക്കുന്ന കേരള കലാകരകൗശലഗ്രാമത്തിന്റെ ആദ്യഘട്ടം ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.
ക്രാഫ്റ്റ് വില്ലേജിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കളരി അക്കാഡമിയുടെ കോൺസെപ്റ്റ് പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്നസമ്മേളനത്തിൽ ഡോ. ശശി തരൂർ എം.പിയും എം. വിൻസെന്റ് എം.എൽ.എ.യും മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. സാജൻ, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്ടപാലൻ വി.എസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ ബാലകിരൺ തുടങ്ങിയവർ പങ്കെടുക്കും.