1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അക്ഷയ വ്യാപാര സമുച്ചയത്തിന് പിറകിൽ മാലിന്യ കൂമ്പാരം. ദുർഗന്ധം സഹിക്കാൻ വയ്യാതെ പൊതുജനങ്ങൾ ദുരിതത്തിൽ. നഗരസഭയുടെ മാലിന്യ നീക്കം നിലച്ചതോടെയാണ് ഇവിടെ മാലിന്യം കുന്ന് കൂടാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യുന്നില്ല. ഭക്ഷണ പദാർത്ഥങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധവുമുണ്ട്. പുറത്തുനിന്നു എത്തുന്നവരാണ് പ്രധാനമായും ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നത്. മുൻകാലങ്ങളിൽ ഇവിടെ നിറയുന്ന മാലിന്യം വ്യാപാരികൾ കത്തിച്ചു കളയുകയാണ് പതിവ്. എന്നാൽ മാലിന്യം കത്തിക്കാൻ വ്യാപാരികളും ഇപ്പോൾ തയ്യാറാകുന്നില്ല. അതാണ് ഇവിടെ മാലിന്യങ്ങൾ കുന്നുകൂടുന്നത് ഇടയാക്കുന്നത്.

ജനങ്ങളെ ബോധവത്കരിച്ച ഉചിതമായ സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നെയ്യാറ്റിൻകരയിലെ വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.