ആര്യനാട്: ജനകീയ സർക്കാരിന്റെ ജനക്ഷേമ ബഡ്‌ജറ്റാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സി. ദിവാകരൻ.എം.എൽ.എ പറഞ്ഞു. ആര്യനാട് സംഘടിപ്പിച്ച വിതുര സദാശിവൻ അനുസ്‌മരണയോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റുകാരനാണ് വിതുര സദാശിവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, കണ്ണൻ എസ്. ലാൽ, ഇഞ്ചപുരി സന്തു, ജില്ലാ പഞ്ചായത്തംഗമായ രാധിക ടീച്ചർ, മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ബിജു മോഹനൻ, സുരേഷ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.