ബാലരാമപുരം: കർഷകർക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, നേതാക്കളായ ബാലരാമപുരം കബീർ, എസ്. രാധാകൃഷ്ണൻ, എസ്. സുദർശനൻ എന്നിവർ സംസാരിച്ചു. നരുവാമൂട് ജംഗ്ഷനിൽ കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം. ബഷീർ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ മുരളീധരൻ നായർ, എസ്. കൃഷ്ണൻ, രാജേഷ്, എസ്.കെ. പ്രമോദ്, ശശിധരൻ എന്നിവർ സംസാരിച്ചു. കല്ലിയൂരിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്‌തു. കർഷക സംഘം ഏരിയാ പ്രസിഡന്റ് ജി. വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.ആർ. ശ്രീരാജ്, കല്ലിയൂർ ശ്രീധരൻ, ജി.എൽ. ഷിബുകുമാർ, എം. സോമശേഖരൻ നായർ, പാലപ്പൂര് സുരേഷ് എന്നിവർ സംസാരിച്ചു. പാപ്പനംകോട് മനുഷ്യച്ചങ്ങലയിലും പൊതുയോഗത്തിലും നിരവധി പേർ പങ്കെടുത്തു. പൊതുയോഗം അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്‌തു. ശിവകുമാർ നേമം അദ്ധ്യക്ഷത വഹിച്ചു. കെ. വിജയകുമാർ, അജയൻ പാപ്പനംകോട്, ആർ. പ്രദീപ് കുമാർ, കെ. പ്രസാദ്, ശിവകുമാർ മേലാംകോട് എന്നിവർ സംസാരിച്ചു.