pineapple

ചു​മ​യു​ള്ള​പ്പോ​ൾ​ ​അ​തി​നു​ള്ള​ ​മ​രു​ന്ന് ​കു​ടി​ക്കു​ന്ന​താ​ണ് ​പ​ല​ർ​ക്കും​ ​കൂ​ടു​ത​ലി​ഷ്ടം.​ ​ചു​മ​യി​ല്ലെ​ങ്കി​ലും​ ​അ​ത്ത​രം​ ​സി​റ​പ്പ് ​രാ​ത്രി​യി​ൽ​ ​ചെ​റി​യ​ ​അ​ള​വി​ൽ​ ​സ്ഥി​ര​മാ​യി​ ​കു​ടി​ച്ചി​ട്ട് ​കി​ട​ക്കു​ന്ന​ ​ചി​ല​രെ​ങ്കി​ലും​ ​ന​മ്മു​ടെ​യി​ട​യി​ലു​ണ്ട്.​ ​പാ​ര​മ്പ​ര്യ​മാ​യി​ ​അ​ങ്ങ​നെ​യാ​ണ് ​ശീ​ലി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​സാ​രം.​ ​ഇ​തൊ​രു​ ​ദു​ശ്ശീ​ല​മാ​ണെ​ന്ന് ​പ്ര​ത്യേ​കം​ ​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ?
എ​ന്നാ​ൽ,​ ​എ​ന്തൊ​ക്കെ​ ​ശ്ര​ദ്ധി​ച്ചാ​ൽ​ ​ചു​മ​ ​കു​റ​യ്ക്കാം.​ ​എ​ന്തൊ​ക്കെ​ ​ചെ​യ്താ​ൽ​ ​ചു​മ​ ​വ​ർ​ദ്ധി​ക്കു​മെ​ന്നെ​ല്ലാം​ ​തി​രി​ച്ച​റി​ഞ്ഞാ​ൽ​ ​ചു​മ​യും​ ​അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളും​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ത​ട​യാ​ൻ​ ​ക​ഴി​യും.

ചുമ കുറയ്ക്കുന്നതിന് പൈനാപ്പിൾ ജ്യൂസ് നല്ലതാണ്. എന്നാൽ, പൈനാപ്പിളിന് മദ്ധ്യ ഭാഗത്തുള്ള കാമ്പ് കൂടി ജ്യൂസിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഫലം കിട്ടൂ.

അതിൽ അടങ്ങിയിട്ടുള്ള, തൊണ്ടയുടെ പ്രയാസങ്ങൾ കുറയ്ക്കുന്ന എൻസൈമിന്റെ സാന്നിദ്ധ്യമാണ് അതിനു കാരണം.

ചുമയ്ക്കുള്ള സിറപ്പുകൾ തൊണ്ടയിൽ നിർത്തുന്നതും തുള്ളികളായി കുടിയ്ക്കുന്നതും ഗുണം ചെയ്യും. കുടിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് വായ വൃത്തിയാക്കുകയും കവിൾക്കൊണ്ട് തുപ്പുകയും ചെയ്യേണ്ടതാണ്.

ദീർഘനാളായി ചുമയ്ക്കുന്ന പലർക്കും ഗ്യാസിന്റെ ഉപദ്രവം കുറയുന്നതിനനുസരിച്ച് അതും കുറയാറുണ്ട്. അത്തരക്കാ‍ർ ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണരീതി ശീലിച്ചാൽ മാത്രം മതി. പലർക്കും പല കാരണങ്ങളാലാണ് ഗ്യാസ് വർദ്ധിക്കുന്നത്. അക്കാരണത്താൽതന്നെ ചുമയും വർദ്ധിക്കും.

ചുമയുടെ കാരണം കണ്ടെത്തി ഒഴിവാക്കിയാൽ മാത്രമേ ഗുണമുണ്ടാകു. മദ്യം, കോഫി, ചോക്ളേറ്റ്, പുളിയുള്ള പഴങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഉള്ളി, എരിവും പുളിയും കൂടിയ ഭക്ഷണം, തക്കാളി തുടങ്ങിയവയാണോ ഗ്യാസും ചുമയും വർദ്ധിപ്പിക്കുന്നതെന്ന് വിശദമായി നിരീക്ഷിക്കേണ്ടതുണ്ട്.

മൂക്കടപ്പ്, ഗ്യാസ് എന്നിവയുള്ളവർക്ക് ഉറക്കത്തിലും ചുമ വർദ്ധിക്കാം. അങ്ങനെയുള്ളവർ തലയണ ഉയർത്തിവച്ച്, കഴുത്തും തലയും സൗകര്യപ്രദമാക്കി ചാഞ്ഞിരുന്ന് ഉറങ്ങുന്നതാണ് നല്ലത്.

തുടർച്ചയായ ചുമയുടെ കാരണം ഗ്യാസോ, ആസ്ത് മയോ, പുകവലിയോ ആകാം. ഇവ പരിഹരിക്കാതെ ചുമ മാത്രമായി മാറ്റിയെടുക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.

മാംസം, പാൽ, വെണ്ണ, തൈര്, ഐസ്ക്രീം, പാൽക്കട്ടി, മുട്ട, ബ്രെഡ്, പാസ്ത, ധാന്യങ്ങൾ, പഴം, ആപ്പിൾ, കാബേജ്, ഉരുളക്കിഴങ്ങ്, ചോളം, മധുരമുള്ളവ, കോഫി, ചായ, സോഡ, മദ്യം എന്നിവയെല്ലാം ചുമയെ വർദ്ധിപ്പിക്കും.

മത്തൻ, മത്തൻ വിത്ത്, ചൂര, ചാള, മത്തി, ഉണക്കമുന്തിരി, തേൻ, ഇഞ്ചി, നാരങ്ങ,ഒലിവ് ഓയിൽ, സൂപ്പ് തുടങ്ങിയവ ചുമയെ കുറയ്ക്കും.