തിരുവനന്തപുരം: യാക്കോബായസഭ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നുള്ള ഓർത്തഡോക്സ് വിഭാഗം മാവേലിക്കര ഭദ്രാസനാധിപന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് തോമസ് മോർ അലക്സന്ത്രയോസ് മെത്രാപൊലീത്ത പറഞ്ഞു.
ഭാരതത്തിൽ ആചാരങ്ങൾക്ക് എതിരെയുള്ള വിധികളുണ്ടായപ്പോഴൊക്കെ വിശ്വാസികൾ പ്രതിഷേധിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധിയിൽ തന്നെ സമവായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
16ാം ദിവസത്തെ സമരപരിപാടികൾ സിസ്റ്റർ സൂസന്ന ഉദ്ഘാടനം ചെയ്തു.
ഫാ.മാത്യൂസ് കുഴുവേലിപ്പുറത്ത്, ഫാ.എൽദോസ് കുമ്പക്കോട്ടിൽ, ഫാ.എൽദോസ് പാലക്കുന്നേൽ, ഫാ.ജോൺ ഐപ്പ്, സഭ വർക്കിംഗ് കമ്മിറ്റി അംഗം സാബു പട്ടാശേരിൽ, ഷെവലിയാർ ഡോ.കോശി എം ജോർജ്, കൊല്ലം പണിക്കർ, സാബു തൊഴുപ്പാടൻ,ജോണി തോളെലി,സുരേഷ് ജോൺ കൈപ്പട്ടൂർ എന്നിവർ സംസാരിച്ചു.