തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവിവരമുള്ള ഡിജിറ്റൽ ഭൂപട നിർമ്മാണ പദ്ധതിയായ മാപ്പത്തോണിൽ 3,08,600 കെട്ടിടങ്ങളും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും ഉൾപ്പെടുത്തി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് മാപ്പത്തോൺ തയ്യാറാക്കുന്നത്. ഐ.ടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്‌പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെ ഹരികേരളം മിഷനാണ് ഭൂപട രേഖപ്പെടുത്തൽ നടത്തുന്നത്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലും മാപ്പിംഗ് ഏജൻസികൾ സജ്ജമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.