s-n-college

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ശ്രീനാരായണ സ്റ്റഡി സെന്ററിന്റെയും ഐ.ക്യു.എ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ദർശന പഠന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ശിവഗിരി ഹയർസെക്കൻഡറി സ്‌കൂൾ മാനേജരുമായ സ്വാമി വിശാലാനന്ദ നിർവഹിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി എസ്.ആർ.എം, കോളേജിലെ മലയാളവിഭാഗം മേധാവിയും സ്റ്റഡി സെന്റർ കോ - ഓർഡിനേറ്ററുമായ ടി.സനൽകുമാർ,ഐ.ക്യു.എ.സി കൺവീനറും കോമേഴ്സ് വിഭാഗം മേധാവിയുമായ ഡോ.എസ്. സോജു, അദ്ധ്യാപകരായ സിനി. വി,പി.കെ.സുമേഷ്, വിദ്യാർത്ഥികളായ അശ്വതി, അഭിധന്യ, പ്രീത കൃഷ്‌ണ, മഹിമ. എസ്,സജേഷ്. എസ് തുടങ്ങിയവർ സംസാരിച്ചു.