ചിറയിൻകീഴ്: നിത്യഹരിത നായകൻ പ്രേംനസീറിന്റെ 32-ാം ചരമവാർഷിക ദിനത്തിൽ ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. രാവിലെ 8.30ന് ചിറയിൻകീഴ് പൗരാവലി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി. മുരളി, എസ്.വി. അനിലാൽ, പി. മണികണ്ഠൻ, പുതുക്കരി പ്രസന്നൻ, മനോജ് ബി. ഇടമന, വേണുഗോപാലൻനായർ, മോനി ശാർക്കര, ആർ. സരിത, ജോഷിബായി, വിജയകുമാർ, ശശികുമാർ, സന്തോഷ്, ദിനേശ്, വ്യാസൻ, കളിയിൽപുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.