premnazir

വർക്കല: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പൂർണകായ പ്രതിമ അനാവരണവും അനുസ്മരണസമ്മേളനവും അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ നടന്നു. സിനിമാതാരം ജി.കെ. പിളളയാണ് പ്രതിമ അനാവരണം ചെയ്തത്. സ്കൂളിന്റെ തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്തതും പ്രേംനസീറായിരുന്നു. അതിന്റെ സ്മരണയ്ക്കാണ് പ്രതിമ സ്ഥാപിച്ചത്. അനുസ്മരണ സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. പുരവൂർ, എസ്.വി. അനിലാൽ, ഡോ.എസ്. ജയപ്രകാശ്, എം.ജി.കെ. പിളള, വാർഡ്മെമ്പർ ലില്ലിടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രതിമയുടെ ശില്പി ബിജുവിനെയും ഐക്യപ്രദായനി ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരനെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. പൂജ സ്വാഗതവും വൈസ് പ്രിൻസിപ്പൽ മഞ്ജുദിവാകരൻ നന്ദിയും പറഞ്ഞു.