കടയ്‌ക്കാവൂർ: മഹാകവി കുമാരനാശാന്റെ 97-ാമത് ചരമദിനം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിച്ചു. അനുസ്‌മരണ സമ്മേളനം ഡോ. നിത്യ.പി. വിശ്വം ഉദ്ഘാടനം ചെയ്‌തു . അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ ട്രഷറർ ഡോ.ബി. ഭുവനേന്ദ്രൻ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, രാമചന്ദ്രൻ കരവാരം, ശ്യാമപ്രകാശ്, ഡി. ശ്രീകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.