തിരുവനന്തപുരം: മദ്യം വാങ്ങാൻ തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബുക്കിംഗില്ലാതെ ബിവേറജസ് ഔട്ട്ലെറ്റുകളിലെത്തി പഴയതുപോലെ മദ്യം വാങ്ങാം. ബാറുകൾ തുറന്നതിനാൽ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്നും ഒഴിവാക്കണമെന്നും കാണിച്ച് എക്‌സൈസ് വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.