ponnadayaniyicch-aadarikk

കല്ലമ്പലം: നഗരൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ വിജയിച്ച ലാലി ജയകുമാറിനെ സമത റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബേബി ഹരീന്ദ്രദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് വെള്ളല്ലൂർ സലാഹുദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. കമലാസനൻ, സുലൈമാൻ പാറവിള, എൻ. ശിവദാസൻ, വി.എസ്. ജയശ്രീ, എൻ. ബെറ്റി, ബീനാരാജൻ എന്നിവർ പങ്കെടുത്തു.