പുക്കാട്ടുപടി: മലയിടംതുരുത്ത് റോഡിൽ പള്ളിക്കുറ്റി ജംഗ്ഷനിൽ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുക്കോട്ടുമോളത്ത് മുകുളത്ത് സുകുമാരനാണ് (69) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശാരദ. മക്കൾ: സനിത, സനീഷ്, സൗമ്യ. മരുമക്കൾ: സുഭാഷ്, രോഹിണി, ചഞ്ചൽ.