തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലകളിലുളള വിദ്യാർത്ഥികൾക്കായി 16 മുതൽ 20 വരെ അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലുള്ളവർക്ക് കാര്യവട്ടത്തെ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലും കൊല്ലം മേഖലയിലുള്ളവർക്ക് കൊല്ലം എസ്.എൻ.കോളേജിലുമാണ് അലോട്ട്മെന്റ്. 16 ന് ബി.എസ് സി., 18 ന് ബി.കോം., 19, 20 തീയതികളിൽ ബി.എ വിഷയങ്ങൾ എന്നിങ്ങനെ അലോട്ട്മെന്റ് ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ആയുർവേദ പി.ജി കോഴ്സുകൾക്ക് ഓപ്ഷൻ നൽകാം
പി.ജി ആയുർവേദ കോഴ്സിലേക്ക് രണ്ടാംഘട്ട പ്രവേശനത്തിന് 21ന് 3വരെ ഓപ്ഷൻ നൽകാം. ഇതിനായി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471-2525300.
പി.ജി ഹോമിയോ രണ്ടാം അലോട്ട്മെന്റ്
പി.ജി ഹോമിയോ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് 21ന് പ്രസിദ്ധീകരിക്കും. 20ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ കൺഫർമേഷൻ നടത്താം. അലോട്ട്മെന്റ് ലഭിക്കുന്നവർ 28ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് നിരക്ക് www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471-2525300
ഡി.സി.എ കോഴ്സിന് അപേക്ഷിക്കാം
സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലെ ആറാം ബാച്ചിലേക്ക് പ്രവേശനത്തിന് രജിസ്ട്രേഷൻ ഫീസ് ഫെബ്രുവരി 12 വരെയും 60 രൂപ പിഴയോടെ 19 വരെയും അടയ്ക്കാം.
ബി.എച്ച്.എം.സി.ടി കോഴ്സിൽ അപേക്ഷിക്കാം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കുറ്റിച്ചൽ, തിരുവനന്തപുരം, സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കരുവാറ്റ, ആലപ്പുഴ, ശ്രീനാരായണ ഗുരു മെമ്മോറിയൽ കാറ്ററിംഗ് കോളേജ് തുറവൂർ, ആലപ്പുഴ കോളേജുകളിലെ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി കോഴ്സ് പ്രവേശനത്തിന് 25വരെ അപേക്ഷിക്കാം.
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) യംഗ് ഇന്നൊവേറ്റ്ഴ്സ് പ്രോഗ്രാം 2020-23 രണ്ടാം പാദത്തിലേക്ക് 30വരെ രജിസ്റ്റർ ചെയ്യാം. ഐഡിയ രജിസ്ട്രേഷൻ https:yip.kerala.gov.in ൽ ലഭിക്കും.
താത്കാലിക കാറ്റഗറി ലിസ്റ്റായി
പി.ജി ആയുർവേദ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. അപാകത പരിഹരിക്കാനുള്ള സർട്ടിഫിക്കറ്റുകൾ 19ന് മൂന്നിനകം അപ്ലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ- 0471-2525300.
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിന് ഓൺലൈൻ വെബ്പോർട്ടൽ
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ ഓൺലൈൻ വെബ് പോർട്ടൽ 18 ന് നിലവിൽ വരും. പൊതുജനങ്ങൾക്ക് എൻ.ഒ.സി ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം.www.noc.fire.kerala.gov.in ലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അറബിക് ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 21ന്
തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2417112.
മെഡിക്കൽ ഓഫീസേഴ്സ് അഭിമുഖം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസേഴ്സിനെ നിയമിക്കുന്നു. എം.ബി.ബി.എസ് ഉള്ളവർ 26ന് 1.30ന് ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം. 2.30ന് അഭിമുഖം നടത്തും.