gg

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 551 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി. ഇന്ന് കുത്തിവയ്പ് ഇല്ല. നാളെ വാക്സിനേഷൻ തുടരും. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം 52, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 60, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം 66, വിതുര താലൂക്ക് ആശുപത്രി 51, ജനറൽ ആശുപത്രി 80, മെഡിക്കൽ കോളജ് 58, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം 66, നെടുമങ്ങാട് ജില്ലാ ആശുപത്രി 62, പാറശാല താലൂക്ക് ആശുപത്രി 56 എന്നിങ്ങനെയാണ് ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും ഇന്നലെ കുത്തിവയ്പ് എടുത്തവരുടെ എണ്ണം.