p-m-a-y

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2019 ഏപ്രിൽ മുതൽ 2020 സെപ്തംബർ 30 വരെ കേരളത്തിൽ പൂർത്തീകരിച്ചത് 1670 വീടുകളുടെ നിർമ്മാണം. പട്ടിക ജാതിക്കാർക്ക് 626 വീടുകളും പട്ടിക വർഗക്കാർക്ക് 177 വീടുകളും പൂർത്തിയായി. മറ്റുള്ളവർക്ക് കിട്ടിയത് 867 വീടുകൾ. കേന്ദ്രസർക്കാർ 2019-20ൽ 93.43 കോടിയും 20-21ൽ 36.6 കോടിയുമാണ് ഇതിനായി വിഹിതം നിശ്ചയിച്ചത്. സംസ്ഥാന സർക്കാർ വിഹിതം യഥാക്രമം 62.8 കോടിയും 24.4 കോടിയുമായിരുന്നു. 2019-20ൽ 78.6 കോടിയും 2020-21ൽ 67.29 കോടിരൂപയും അനുവദിച്ചു. എന്നാൽ അനുവദിച്ച തുകയിൽ 2019-20ൽ 11.8 കോടിയും 2020-21ൽ 3.27കോടിരൂപയുമാണ് ഇതിൽ ചെലവിട്ടത്. ഒന്നര വർഷത്തിൽ ആകെ അനുവദിച്ച145.19 കോടിയിൽ ചെലവഴിച്ചത് 15.07കോടി മാത്രം.